Advertisement

മുഖ്യമന്ത്രി ഇന്നലെ സംസാരിച്ചത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയിൽ : കെ സുധാകരൻ

June 19, 2021
2 minutes Read
cm talked like political criminal says k sudhakaran

പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് ഇറങ്ങി വന്ന വിജയനെ ആണ് ഇന്നലെ കണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ബ്രണ്ണൻ കോളജ് വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയുകയായിരുന്നു കെ.സുധാകരൻ.

പിണറായി വിജയനെ ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറയുന്നു. അക്കാര്യങ്ങൾ ഓർക്കാനോ പറയാനോ ആഗ്രഹിച്ചതല്ലെന്നും ലേഖകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താനെന്നും ‘ഓഫ് ദി റെക്കോർഡ്’ പറഞ്ഞ കാര്യമാണ് മാധ്യമപ്രവർത്തകൻ തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതെന്നും കെ.സുധാകരൻ വ്യക്തമാക്കി.

ഇത്ര സംസ്‌കാരഹീനമായ പ്രതികരണം ഒരു മുഖ്യമന്ത്രിയിൽ നിന്നുണ്ടാകുന്നത് കേരള ചരിത്രത്തിൽ ഇതാദ്യമാണെന്ന് സുധാകരൻ പ്രതികരിച്ചു.

updating…

Story Highlights: cm talked like political criminal says k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top