ഇടുക്കിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി പിടിയില്‍

വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. ഇടുക്കി പട്ടശ്ശേരിയില്‍ ജോമോളാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ നെടുങ്കണ്ടത്തെ ബന്ധുവീട്ടില്‍നിന്നാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് ജോമോളും അയല്‍വാസിയായ യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്. തര്‍ക്കത്തിനിടയില്‍ വാക്കത്തി കൊണ്ട് വെട്ടേറ്റ യുവാവിന്റെ കൈപ്പത്തി അറ്റു. അണക്കര ആശുപത്രിമേട് കറുകശേരിയില്‍ മനുവിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ജോമോള്‍ ഒളിവില്‍ പോകുകയായിരുന്നു. മനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളുകളായി ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് സൂചന.
Story Highlights: idukki women attacked neighbour
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here