വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിൽ പിണറായി ഒന്നാം പ്രതി; എഫ്‌ഐആറിന്റ പകർപ്പ് പുറത്തുവിട്ട് കെ സുധാകരൻ

ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പിണറായി ഒന്നാം പ്രതിയെന്ന് കെപിസിസി അധ്യക്ഷൻ കെസുധാകരൻ. എഫ്‌ഐആറിന്റ പകർപ്പ് പുറത്തുവിട്ടു.
കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലക്കേസാണ് വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം. പിണറായി ആരാണെന്ന് കേരളത്തിലെ ജനങ്ങൾ വിലയിരുത്തുമെന്നും സർക്കാർ നേരിടുന്ന അഴിമതി കേസുകൾ മറയ്ക്കാനാണ് തനിക്ക് എതിരായ ആരോപണങ്ങളെന്നും കെ.സുധാകരൻ പറഞ്ഞു. 28 കോൺഗ്രസ് പ്രവർത്തകരെ സിപിഐഎമ്മുകാർ കൊലപ്പെടുത്തിയെന്ന് കെ സുധാകരൻ പറഞ്ഞു. തനിക്ക് നേരെ മൂന്ന് തവണ വധശ്രമമുണ്ടായെന്നും സിപിഐഎം ഭീഷണിയിലൂടെയാണ് താൻ വളർന്നു വന്നതെന്നും കെ സുധാകരൻ പറഞ്ഞു. കൊലക്കേസുകൾ തെളിയിച്ചാൽ താൻ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
പിണറായി വിജയൻ കൊടുവാൾ കൊണ്ട് വെട്ടിയിട്ടുണ്ടെന്ന് ഡിസിസി ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപിയും വെളിപ്പെടുത്തി. കഴുത്തിനായിരുന്നു വെട്ടെന്നും, കഴുത്തിനുള്ള വെട്ട് കൈകൊണ്ട് തടഞ്ഞപ്പോൾ കൈയ്ക്ക് മുറിവ് സംഭവിച്ചുവെന്നും ഗോപി വ്യക്തമാക്കി.
Story Highlights: pinarayi vijayan prime culprit of vadikkal ramakrishnan murder says k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here