Advertisement

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ റോത്തങ് പാസ് 18 മാസങ്ങള്‍ക്ക് ശേഷം തുറന്നു

June 19, 2021
1 minute Read

ഹിമാചല്‍ പ്രദേശിലെ മണാലി പിന്നിട്ട് റോത്തങ് പാസ് വഴിയുള്ള സാഹസിക യാത്ര സഞ്ചാരികള്‍ക്ക് എന്നും പ്രിയമാണ്. 18 മാസങ്ങള്‍ക്ക് ശേഷം റോത്തങ് പാസ് ഇപ്പോള്‍ തുറന്നിരിക്കുകയാണ്. വര്‍ഷത്തില്‍ ആറ് മാസത്തോളം അടഞ്ഞുകിടക്കുന്ന പാത മെയ് മാസം തുറക്കേണ്ടിയിരുന്നെങ്കിലും ലോക്ക്ഡൗണ്‍ മൂലം നീണ്ടുപോകുകയായിരുന്നു.

ഹിമാചല്‍പ്രദേശില്‍ 13,500 അടി മുകളിലായി പര്‍വതങ്ങള്‍ക്കിടിയിലൂടെയുള്ള പാതയാണ് റൊത്താങ് പാസ്. ലാഹുല്‍സ്പിത്തിയിലേക്കുള്ള മണാലി വഴിയുള്ള ഏക ഹൈവേയില്‍ ഉള്‍പ്പെടുന്ന റൊത്താങ് പാസില്‍ തുറന്നുകിടക്കുന്ന സമയത്തുപോലും ഗതാഗതം ദുഷ്‌കരമാണ്. ചരക്ക് വാഹനങ്ങളുടെ തിരക്കും മണ്ണിടിച്ചില്‍ മൂലവും ടൂറിസ്റ്റ് വാഹനങ്ങളുടെ തിരക്കുമൊക്കെയാണ് ഈ പാതയിലെ യാത്ര ദുഷ്‌കരമാക്കുന്നത്. ഒപ്പം സാഹസികവും.

മഞ്ഞുമൂടുന്നതിനാലാണ് സാധാരണഗതിയില്‍ പാത ആറുമാസത്തോളം അടച്ചിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സഞ്ചാരപ്രിയര്‍ റോത്തങ് പാസ് വഴി യാത്ര ചെയ്യാനെത്തുന്നത്. 150 പ്രാദേശിക ടാക്‌സികള്‍ക്കാണ് ദിവസവും ഇവിടേക്ക് മണാലിയില്‍നിന്ന് പെര്‍മിറ്റ് നല്‍കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ ഈ പാതയിലൂടെ സഞ്ചാരി സാന്നിധ്യമില്ലായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നിരവധി പേരാണ് മണാലിയില്‍ എത്തുന്നത്. പുറത്തുനിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

Story Highlights: rohtang pass reopen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top