Advertisement

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: സതാംപ്ടണിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ; ഉച്ചക്കു ശേഷം മഴസാധ്യത

June 19, 2021
1 minute Read
WTC southampton weather today

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്ന ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ. ഇന്നലെ രാത്രി മുഴുവൻ പെയ്ത് ഇന്ന് മാറിനിൽക്കുകയാണ് മഴ. എന്നാൽ, ഉച്ചക്ക് ശേഷം സതാംപ്ടണിൽ മഴസാധ്യതയുണ്ട്. എങ്കിലും ഇന്ന് ആദ്യ സെഷൻ മഴയില്ലാതെ പൂർത്തിയാക്കാനായേക്കും. കനത്ത മഴയെ തുടർന്ന് മത്സരത്തിൻ്റെ ആദ്യ ദിനം ഉപേക്ഷിച്ചിരുന്നു.

ഒരു ദിവസത്തെ കളി നഷ്ടപ്പെട്ടാലും ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.

നേരത്തെ തന്നെ മത്സരം നടക്കുന്ന അഞ്ച് ദിവസങ്ങളിലും റിസർവ് ദിനത്തിലും സതാംപ്ടണിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

അതേസമയം, ഇന്ത്യൻ അന്തിമ ഇലവനിൽ മുഹമ്മദ് സിറാജിനു പകരം ഇശാന്ത് ശർമ്മ മൂന്നാം പേസറായി ടീമിലെത്തി. സിറാജിനെ കളിപ്പിക്കണമെന്ന് പല കോണിൽ നിന്നും അഭിപ്രായം ഉയർന്നെങ്കിലും ടീം മാനേജ്മെൻ്റ് അനുഭവസമ്പത്തിനു പ്രാധാന്യം നൽകുകയായിരുന്നു. ടീമിൽ മറ്റ് സർപ്രൈസുകളില്ല. ജഡേജയും അശ്വിനും ടീമിലുണ്ട്. രോഹിത്, ഗിൽ, രഹാനെ, പൂജാര, പന്ത്, ബുംറ എന്നിവരൊക്കെ കളിക്കും.

Story Highlights: WTC southampton weather today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top