ആയിഷ സുൽത്താന കവരത്തി പൊലീസ് ആസ്ഥാനത്ത് ഹാജരായി

ചലച്ചിത്രപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ആയിഷ സുൽത്താന കവരത്തി പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ ഹാജരായി. അഭിഭാഷകന് ഒപ്പമാണ് ആയിഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടേക്കുമെന്നാണ് സൂചന.
‘സേവ് ലക്ഷദ്വീപ്’ സമരത്തിന്‍റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷൻ ചർച്ചയിൽ ‘ബയോ വെപ്പൺ’ പരാമർശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ സി അബ്ദുൾ ഖാദർ ഹാജി നൽകിയ പരാതിയിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ലക്ഷദ്വീപ് പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച ആയിഷ സുൽത്താനയ്ക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജൂൺ 20-നകം പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ച ശേഷമായിരുന്നു കോടതി ആയിഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം നൽകിയത്.
Story Highlights: Aisha sulthana, Kavaratti police headquarters , Lakshadweep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here