ബിഹാറില്‍ ആശിവാദ് യാത്ര പ്രഖ്യാപിച്ച് ചിരാഗ് പസ്വാന്‍

ലോക് ജനശക്തി പാര്‍ട്ടിയിലെ അധികാര തര്‍ക്കം രൂക്ഷം. കരുത്ത് തെളിയിക്കാനായി ചിരാഗ് പസ്വാന്‍ ബിഹാറില്‍ ആശിവാദ് യാത്ര പ്രഖ്യാപിച്ചു. രാം വിലസ് പാസ്വാന് ഭാരത് രത്‌ന നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും ചിരാഗ് വിളിച്ച ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി.
എല്‍ജിപിയുടെ 91 അംഗ ദേശീയ എക്‌സിക്യൂട്ടീവിലെ 81 പേരും ചിരാഗ് പസ്വാന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തു. രാം വിലാസ് പസ്വാന്റെ യഥാര്‍ത്ഥ പാരമ്പര്യം അവകാശപ്പെട്ട വിമത വിഭാഗത്തിന് മുന്നില്‍ കരുത്ത് തെളിയിക്കാനാണ് ചിരാഗിന്റ നീക്കം. രാം വിലസ് പാസ്വന്റെ ജന്മദിനമായ ജൂലൈ അഞ്ചിന് ഹാജിപൂരില്‍ നിന്ന് ചിരാഗ് പാസ്വാന്‍ ആശിര്‍വാദ് യാത്ര ആരംഭിക്കും.
പാര്‍ട്ടിയിലെ വിമത നീക്കത്തിന് പിന്നില്‍ ജെഡിയു ആണെന്ന് യോഗത്തില്‍ വിലയിരുത്തി. യോഗ തീരുമാനങ്ങള്‍ രേഖമൂലം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ എത്തിച്ചു പാര്‍ട്ടിയുടെ അവകാശി താനെന്ന് തെളിയിക്കാനാണ് ചിരാഗിന്റെ നീക്കം. അതേസമയം ചിരാഗ് വിളിച്ച യോഗം ഡല്‍ഹിയില്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി പാര്‍ട്ടിയുടെ പുതിയ ദേശീയ എക്‌സിക്യൂട്ടീവിനെ പശുപതി പരസ് വിഭാഗം പട്‌നയില്‍ പ്രഖ്യാപിച്ചു.
Story Highlights: chirag paswan, ljp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here