പി ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജ വിവാദം അവസാനിപ്പിച്ച് സിപിഎം

സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വ്യക്തിപൂജ വിവാദം സിപിഎം അവസാനിപ്പിക്കുന്നു. വ്യക്തിപ്രഭാവം ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ ജയരാജനു പങ്കില്ലെന്നു പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തി. മൂന്നംഗ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജയരാജനായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നതും പിജെ ആർമിയെന്ന ഫെയ്സ്ബുക്ക് പേജുമാണ് വിവാദങ്ങൾക്ക് കാരണമായത്. ജയരാജനെ പുകഴ്ത്തിയുളള വിപ്ലവഗാനവും പുറത്തിറക്കി. ഇക്കാര്യങ്ങൾ ചർച്ച ചെയ്ത സംസ്ഥാന കമ്മിറ്റി നേരത്തേ ജയരാജനെ വിമർശിച്ചിരുന്നു.
Story Highlights: Clean chit for CPM leader P Jayarajan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here