പോസ്റ്റ്‍മോര്‍ട്ടം ചെയ്യുന്നതിനായി രോഗിയുടെ ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ആശുപത്രി ജീവനക്കാര്‍

പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനായി രോഗിയുടെ ബന്ധുക്കളില്‍ നിന്ന് 3800 രൂപ ആവശ്യപ്പെട്ട് ലക്‌നൗവിലെ പ്രമുഖ ആശുപത്രിയിലെ ജീവനക്കാര്‍. ലക്നൗ കെജിഎംയു ആശുപത്രിയിലാണ് സംഭവം. ജീവനക്കാര്‍ പണം ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി മരിച്ചയാളുടെ ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണെങ്കിലും പണം ആവശ്യപ്പെടുന്നത് ആശുപത്രി ജീവനക്കാരല്ലെന്നാണ് കെജിഎംയു ആശുപത്രിയുടെ വാദം.
ആശുപത്രിയില്‍ നിലത്ത് മരിച്ചയാളുടെ മൃതദേഹം കിടക്കുന്നതും ജീവനക്കാര്‍ പണം ചോദിക്കുന്നതും വീഡിയോയില്‍ കാണാം. രോഗിയ്ക്കൊപ്പം സഹായിയായി നിന്നയാള്‍ പകര്‍ത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി പണം വാങ്ങുന്നില്ലെന്നാണ് ആശുപത്രി വക്താവ് പ്രതികരിച്ചത്.
അതേസമയം , സംഭവത്തില്‍ അശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരായി പരാതി നല്‍കിയിരിക്കുകയാണ് രോഗിയുടെ ബന്ധുക്കള്‍. ജില്ലാ മജിസ്ട്രേറ്റിനും പൊലീസ് കമ്മീഷണര്‍ക്കും രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ചെയ്ത ജീവനക്കാര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.
Story Highlights: Lucknow Hospital , Postmortem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here