Advertisement

കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി

June 20, 2021
1 minute Read

കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കാണാതായ രണ്ടുപേരില്‍ വലിയ പാടം സ്വദേശിയായ മിഥുന്‍ നാഥി(21)ന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ ആദര്‍ശി(24)ന്റെ മൃതദേഹവും കണ്ടെത്തി.

പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പില്‍ ഏലയില്‍ ഇന്നലെ വൈകുന്നേരമാണ് വള്ളം മറിഞ്ഞ് യുവാക്കളെ കാണാതായത്. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതാണ് ഇരുവരും. വള്ളത്തില്‍ അഞ്ചു പേരുണ്ടായിരുന്നു. മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. അമല്‍, ശിവപ്രസാദ്, ആദിത്യന്‍ എന്നിവരാണ് രക്ഷപ്പെട്ടത്.

അതിനിടെ കണ്ണൂര്‍ ആലക്കോട് രയരോം പുഴയില്‍ കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വട്ടക്കയം സ്വദേശി വെള്ളാ പാണിയില്‍ ജോഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്ത് അക്ഷയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരം 6 മണിയോടെ ആറാട്ടുകടവില്‍ കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

Story Highlights: kollam, boat accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top