കടയ്ക്കാവൂര്‍ പോക്‌സോ കേസ്; പൊലീസ് റിപ്പോര്‍ട്ട് ആശ്വാസകരമെന്ന് അമ്മയുടെ പിതാവ്

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ആരോപണ വിധേയയായ അമ്മയുടെ പിതാവിന്റെ പ്രതികരണം. പൊലീസ് റിപ്പോര്‍ട്ട് ആശ്വാസകരമാണ്. കുട്ടിയെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കേണ്ടായിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കും. തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നിരപരാധിയാണെന്ന കാര്യം മാത്രമേ അറിയൂവെന്നും പിതാവ് പറഞ്ഞു.
അമ്മയ്‌ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി അന്വേഷണ സംഘം പ്രത്യേക പോക്‌സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടിയ്ക്ക് വൈദ്യ പരിശോധന അടക്കം നടത്തിയെങ്കിലും പീഡനത്തിനു തെളിവില്ല എന്നാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി വ്യാജമാണെന്ന് കോടതി നിലപാട് എടുത്തേക്കും.
പതിനാല് വയസുള്ള മകനെ പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതിയിലായിരുന്നു മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യ സംഭവമായിരുന്നു ഇത്.
Story Highlights: kadakkavur, pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here