എറണാകുളം നേര്യമംഗലത്ത് വന്‍ വനംകൊള്ള

എറണാകുളത്തും വിവാദ ഉത്തരവിന്റെ മറവില്‍ വന്‍മരം മുറിക്കല്‍ നടന്നതായി ഫോറസ്റ്റ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 450 ക്യൂബിക് മീറ്റര്‍ മരം കടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ചെറുതും വലുതുമായ 512 തേക്ക് മരങ്ങള്‍ മുറിച്ചു.
മരങ്ങള്‍ വെട്ടിയത് പട്ടയ ഭൂമിയില്‍ നിന്നാണെന്നും ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു. മരങ്ങളേറെയും കടത്തിയിട്ടുള്ളത് പെരുമ്പാവൂരിലെ തടി മില്ലുകളിലേക്ക് ആണെന്ന വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ തടികള്‍ നഷ്ടമായത് നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴിലെ എറണാകുളം മേഖലയിലാണ്. ഇതുമായി ബന്ധപ്പെട്ട് 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയില്‍ ആകമാനം ശക്തമായ പരിശോധനകളാണ് നടത്തുന്നത്. എറണാകുളം ജില്ലയിലെ മരംമുറി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തന്നെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
Story Highlights: wood robbery, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here