ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: സതാംപ്ടണിൽ ഇന്ന് മഴ മഴ ഭീഷണി കുറവ്

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൻ്റെ അവസാന ദിവസമായ ഇന്ന് മത്സരം നടക്കാൻ സാധ്യത. ഇന്ന് സതാംപ്ടണിൽ മഴ ഭീഷണി കുറവാണ്. ഏറെക്കുറെ എല്ലാ ഓവറുകളും ഇന്ന് എറിയാൻ കഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇടക്കിടെ ചാറ്റൽ മഴ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ ഇടവേളകൾ വേണ്ടിവരുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്നും മൂടിക്കെട്ടിയ കാലാവസ്ഥ തന്നെ ആയിരിക്കും. ആകാശം മേഖാവൃതമാണെങ്കിലും ഉച്ചകഴിഞ്ഞ് മാത്രമേ ചാറ്റൽ മഴയ്ക്ക് സാധ്യതയുള്ളൂ. വൈകിട്ട് അഞ്ച് മണിക്ക് ശേഷം കാലാവസ്ഥ മെച്ചപ്പെടും. 18 ഡിഗ്രിയാണ് ഇന്നത്തെ ശരാശരി താപനില. നാളെയും സമാന കാലാവസ്ഥയ്ക്ക് തന്നെയാണ് സാധ്യത. നാളെ മത്സരത്തിൻ്റെ റിസർവ് ദിനമാണ്.
മഴയെത്തുടർന്ന് ആദ്യ ദിനവും നാലാം ദിനവും പൂർണമായി നഷ്ടപ്പെട്ടിരുന്നു. മത്സരത്തിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡ് മേൽക്കൈ നേടിയിരിക്കുകയാണ്. ഇന്ത്യൻ പേസർമാർ നിറം മങ്ങിയപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 217 റൺസിനു മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് മൂന്നാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ്. ന്യൂസീലൻഡിനായി ഡെവോൺ കോൺവേ ഫിഫ്റ്റി നേടി. 31 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെയിൽ ജമീസൺ ആണ് ഇന്ത്യയെ തകർത്തത്.
Story Highlights: WTC Final Play Expected With Minor Rain Interruptions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here