Advertisement

പാക് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞ് യൂനുസ് ഖാൻ

June 22, 2021
2 minutes Read
Younis Khan Pakistan’s coach

പാകിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ ബാറ്റിങ് പരിശീലക സ്ഥാനം രാജിവച്ച് യൂനുസ് ഖാൻ. താത്പര്യമില്ലെങ്കിൽ കൂടി മുൻ താരവുമായി വേർപിരിയുകയാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. തീരുമാനത്തിനു കാരണം എന്തെന്ന് ബോർഡ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷം നവംബറിലാണ് യൂനുസ് ഖാൻ പാകിസ്ഥാന്റെ ബാറ്റിങ് പരിശീലകനായി ചുമതലയേറ്റത്.

ബാറ്റിങ് പരിശീലകൻ എന്ന ചുമതലയിൽ മാത്രം ഒതുങ്ങാൻ യൂനുസ് ഖാനു താത്പര്യം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ടീം സെലക്ഷനിൽ ഉൾപ്പെടെ തന്നെ പങ്കുചേർക്കണമെന്ന് യൂനുസ് ആവശ്യപ്പെട്ടിരുന്നു എന്നും അതിന് ബോർഡ് സമ്മതിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം വിരമിക്കാൻ തീരുമാനം എടുത്തന്നുമാണ് സൂചന. 2022ലെ ടി-20 ലോകകപ്പ് വരെ കരാർ ഉണ്ടായിരുന്ന യൂനുസ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ഇം​ഗ്ലണ്ട് പര്യടനത്തിൽ പാകിസ്ഥാന് ബാറ്റിങ് പരിശീലകൻ ഉണ്ടായിരിക്കില്ല.

Story Highlights: Younis Khan steps down as Pakistan’s batting coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top