കൊടകര കള്ളപ്പണ കവര്‍ച്ചാ കേസ്; ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നിലപാടറിയിക്കും.
നിലപാടറിയിക്കാന്‍ കോടതി നേരത്തെ പത്ത് ദിവസത്തെ സാവകാശം നല്‍കിയിരുന്നു. ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. കള്ളണം വെളുപ്പിക്കല്‍ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടിയെടുക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് ആരോപണമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൃശൂര്‍ കൊടകരയില്‍ വച്ച് കാറപകടം സൃഷ്ടിച്ച് പണം തട്ടിയെന്നാണ് കേസ്.
Story Highlights: Kodakara hawala case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here