Advertisement

ഇന്ധനവില വര്‍ധനക്ക് കാരണം യുപിഎ സർക്കാർ ‘; കുറ്റപ്പെടുത്തലുമായി കേന്ദ്രമന്ത്രി

June 23, 2021
2 minutes Read

ഇന്ധന വില വര്‍ധനയില്‍ മുന്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇന്ധന ബോണ്ടിന്റെ പുറത്ത് കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയാണ് യുപിഎ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതെന്നും ഈ ബാധ്യതയെല്ലാം പിന്നീട് വന്ന സര്‍ക്കാറിന്റെ തലയിലായെന്നും പെട്രോളിയം മന്ത്രി പറഞ്ഞു.

ഇപ്പോള്‍ കുടിശ്ശികയും അതിന്റെ പലിശയും ഈ സര്‍ക്കാരാണ് അടക്കുന്നത്. അതുകൊണ്ടാണ് ഇന്ധന വില ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും വില വര്‍ധനവിന് കാരണമാണ്. ആഭ്യന്തര ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ധനവിലയുടെ നികുതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ക്ഷേമപദ്ധതികള്‍ക്കാണ് ചെലവഴിക്കുന്നത്. ഇതില്‍ ഒന്നും ഒളിച്ചുവെക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യത്താകമാനം കുതിക്കുകയാണ്. പെട്രോള്‍ വില പല സംസ്ഥാനങ്ങളിലും 100 രൂപ കടന്നു. ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം രാജ്യവ്യാപകമായി സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Story Highlights: Petrol, diesel price Hike, Oil minister blames previous UPA government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top