രാമനാട്ടുകര വാഹനാപകടം; കവർച്ച സംഘം രക്ഷപ്പെട്ട കാർ കണ്ടെത്തി

രാമനാട്ടുകരയിൽ അപകടനത്തിന് പിന്നാലെ കവർച്ചാസംഘം രക്ഷപ്പെട്ട കാർ കണ്ടെത്തി. രണ്ടുപേർ രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന ബെലേനോ കാറാണ് വല്ലപ്പുഴ ഹയർസെക്കൻഡറി സ്കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒഴിഞ്ഞ പറമ്പിൽ കാർ കിടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊണ്ടോട്ടിയിൽ നിന്നുളള പൊലീസെത്തി കാർ കസ്റ്റഡിയിൽ എടുത്തു.
അതേസമയം, രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അര്‍ജുന്‍ ആയങ്കിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കി. അതിനിടെ കണ്ണൂര്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ റെയ്ഡ് നടത്തി. റെയ്ഡില്‍ രേഖകളൊന്നും പിടിച്ചെടുത്തിട്ടില്ല. പരിശോധനാ സമയത്ത് അര്‍ജുന്‍ വീട്ടിലുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
Story Highlights: Ramanattukara accident , car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here