രാമനാട്ടുകര അപകടം; തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് രാമനാട്ടുകര വാഹനാപകടത്തിന് തൊട്ടുമുന്‍പുള്ള സിസി ടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന്. സ്വര്‍ണക്കടത്ത് സംഘത്തെ കവര്‍ച്ച സംഘം പിന്തുടരുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. അമിത വേഗതയില്‍ പാഞ്ഞത് പത്തോളം വാഹനങ്ങളാണ്.
അപകടത്തില്‍പ്പെട്ട വാഹനവും സഞ്ചരിച്ചത് അമിത വേഗത്തിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.27നും 4.34നും ഇടയിലാണ് പുളിഞ്ചോട് വച്ച് സംഭവം നടന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന് അടുത്ത് വച്ച് ഇരുസംഘങ്ങളും ഏറ്റുമുട്ടി. ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നില്‍
അന്തര്‍സംസ്ഥാന സ്വര്‍ണക്കടത്ത് സംഘമെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തായിരുന്നു. സ്വര്‍ണക്കടത്തടക്കം നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ അനസ് അടക്കം ചെര്‍പ്പുളശ്ശേരിയില്‍ താമസിച്ചതിന്റെ തെളിവുകളാണ് ട്വന്റിഫോറിന് ലഭിച്ചത്.
ചെര്‍പ്പുളശ്ശേരി കേന്ദ്രീകരിച്ചാണ് കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാപ്പ ചുമത്തപ്പെട്ട പെരുമ്പാവൂര്‍ അനസ് പുറത്തിറങ്ങിയത് കഴിഞ്ഞ മാര്‍ച്ചിലാണ്.
Story Highlights: ramanattukara accident, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here