സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തെരയുന്ന അർജുൻ ആയങ്കിയുടെ കാറ് ഒളിപ്പിച്ച നിലയിൽ

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തെരയുന്ന അർജുൻ ആയങ്കിയുടെ കാറ് ഒളിപ്പിച്ച നിലയിൽ. കണ്ണൂര് അഴീക്കോട് പൂട്ടിയ കപ്പൽ പൊളി ശാലയിലാണ് കാറുള്ളത്. ഒളിവിലുള്ള അർജുന്റെ വീട്ടിൽ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
അർജുൻ ആയങ്കി സഞ്ചരിച്ചുവെന്ന് കരുതപ്പെടുന്ന കാറാണ് കണ്ടെത്തിയത്. അൽപസമയം മുൻപ് കാറ് എസ്പി ഓഫിസിലേക്ക് മാറ്റിയെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. എസ്പി ഓഫിസിൽ കാർ എത്തിയിട്ടില്ല എന്നതാണ് റിപ്പോർട്ട്. അർജുൻ ആയങ്കി എവിടെയെന്ന് ഇതുവരെ അറിയില്ല. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ട് അർജുന് കസ്റ്റംസ് നോട്ടിസ് അയച്ചിരുന്നു. ഇതിനും ഉത്തരം നൽകിയിട്ടില്ല.
അതേസമയം, അർജുൻ ആയങഅകി ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കില്ലെന്ന് എംവി ജയരാജൻ ഇന്ന് വ്യക്തമാക്കി. രാമനാട്ടുകര അപകടവും, സ്വർണക്കടത്തുമെല്ലാമായി ബന്ധപ്പെട്ട അന്വേഷണം കൊണ്ടോട്ടി പൊലീസ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായും, കേസിൽ കസ്റ്റംസിന്റെ അന്വേഷണത്തിന്റെ ഭാഗമായുമാണ് കാർ കണ്ടെത്തിയത്.
Story Highlights: arjun ayanki car found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here