Advertisement

ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ യുവാവ് തൂങ്ങി മരിച്ചു

June 24, 2021
1 minute Read
suicide alappuzha

ആലപ്പുഴ മാവേലിക്കരയില്‍ ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറി യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര കൊറ്റാര്‍ക്കാവ് സ്വദേശി ശ്യാം കുമാറാണ് (ഗണപതി) ആത്മഹത്യ ചെയ്തത്. ഫയര്‍ ഫോഴ്‌സ് സഹായത്തോടെ താഴെ ഇറക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

നഗരസഭാ ഓഫീസിന് എതിര്‍വശത്തുള്ള ടവറിലാണ് സംഭവം. ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്‌നങ്ങളെന്നും വിവരം. ഉടുത്തിരുന്ന മുണ്ടില്‍ ആണ് ശ്യാം കുമാര്‍ തൂങ്ങിയത്.

നേരത്തെ ഇദ്ദേഹത്തിന് എതിരെ പൊലീസില്‍ കുടുംബാംഗം പരാതി നല്‍കിയിരുന്നു. ശേഷം പൊലീസ് അനുനയ ചര്‍ച്ചകള്‍ക്കായി വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ഭീഷണി മുഴക്കി ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറിയത്. അനുനയ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

Story Highlights: suicide, alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top