ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിൽ തീപിടുത്തം; 18 മരണം; മരിച്ചവരിലേറെയും കുട്ടികൾ

ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 18 മരണം. മരിച്ചവരിൽ അധികവും കുട്ടികൾ.
വ്യാഴാഴ്ച രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണെന്ന് ഷേചെങ് കൗണ്ടി സർക്കാർ അറിയിച്ചു.
സംഭവത്തെ തുടർന്ന് പരിശീലന കേന്ദ്രത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു. മരിച്ചവരിൽ കൂടുതലും 7 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. രണ്ടാം നിലയിലെ ആയോധന പരിശീലന കേന്ദ്രത്തിൽ തീ പടർന്നതോടെ കുട്ടികൾക്ക് രക്ഷപ്പെടാൻ പ്രയാസകരമായെന്നാണ് വിവരം. ഷേചെങ് മാർഷ്യൽ ആർട്സ് സെൻററിലാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.
കെട്ടിടങ്ങളുടെ നിർമാണ രീതിയെ തുടർന്ന് തീപ്പിടുത്തം പതിവാണ് ചൈനയിൽ. 000ത്തിൽ ക്രിസ്മസ് തലേദിവസം ഹെനാനിലുണ്ടായ തീപിടിത്തത്തിൽ 309 പേർ മരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here