പരാതിക്കാരോട് അന്തസായി പെരുമാറണം: എം സി ജോസഫൈനെ തള്ളി പി കെ ശ്രീമതി

രാജി വച്ച വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈനെ തള്ളി മുന്‍മന്ത്രി പി കെ ശ്രീമതി. വനിതാ കമ്മീഷനില്‍ വരുന്ന പരാതിക്കാരോട് അന്തസായി പെരുമാറണമെന്ന് പി കെ ശ്രീമതി പറഞ്ഞു. പരാതിക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന രീതിയില്‍ പെരുമാറാന്‍ കഴിയണം.
ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് അവസാന അത്താണിയാണ് വനിതാ കമ്മീഷന്‍. തെറ്റുപറ്റിയെന്ന് എം സി ജോസഫൈന്‍ ഏറ്റുപറഞ്ഞെന്ന് പി കെ ശ്രീമതി പറഞ്ഞു. അതേസമയം ജോസഫെെന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കിയെന്ന് ഇ പി ജയരാജനും ചൂണ്ടിക്കാട്ടി. അതേസമയം സെക്രട്ടേറിയറ്റില്‍ നേതാക്കളുടെ രൂക്ഷ വിമര്‍ശനമാണ് എം സി ജോസഫൈന് എതിരെയുണ്ടായത്.
എം സി ജോസഫൈനോട് രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആണ്. ടെലിവിഷന്‍ പരിപാടിക്കിടെ പരാതിക്കാരിയോട് മോശം പ്രതികരണം നടത്തിയത് വിവാദമായിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ 9 മാസം ബാക്കിനില്‍ക്കെയാണ് പടിയിറക്കം.
Story Highlights: m c josephine, p k sreemathi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here