Advertisement

സര്‍ക്കാര്‍ അദ്ധ്യാപകരും ജീവനക്കാരും മക്കളെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കാൻ തയ്യാറാകണം; വി ശിവൻകുട്ടി

June 25, 2021
1 minute Read

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരും ഇതര ജീവനക്കാരും തങ്ങളുടെ മക്കളെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ ചേർത്ത് പഠിപ്പിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു തിരുവനന്തപുരം പട്ടം ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സയന്‍സ് ലാബിന്റെയും സ്‌കൂള്‍ വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹയർ സെക്കന്ററി വിഭാഗത്തിനാവശ്യമായ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ പ്രശാന്തിന്റെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുകയുപയോഗിച്ചാണ് ഇവ പൂര്‍ത്തിയാക്കിയത്. പദ്ധതി അടങ്കൽ തുകയിൽ ബാക്കി വന്ന 4 ലക്ഷം രൂപ വിനിയോഗിച്ച് കമ്പ്യൂട്ടർ ലാബിലേക്കാവശ്യമായ കമ്പ്യൂട്ടറുകൾ വാങ്ങും.

എൽ.ഐ.സി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും എൽ.ഐ.സി ജീവനക്കാരും സമാഹരിച്ച സ്മാർട്ട് ഫോണുകൾ സ്കൂളിന് കൈമാറി. നോ ഡിജിറ്റൽ ഡിവൈഡ് ക്യാമ്പസ് എന്ന ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച സ്മാർട്ട് ഫോണുകളുടെ വിതരണം മേയർ ആര്യാ രാജേന്ദ്രൻ നിർവ്വഹിച്ചു. ഡിജിറ്റൽ ഈഡൻസ് സൊല്യൂഷൻസ് എന്ന സ്ഥാപനമാണ് സ്കൂളിനു വേണ്ടി വെബ്സൈറ്റ് തയ്യാറാക്കി നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top