ആയിഷ സുല്‍ത്താനയുടെ ഫോണ്‍ പിടിച്ചെടുത്തു

രാജ്യദ്രോഹക്കേസില്‍ സിനിമാ പ്രവത്തക ആയിഷ സുല്‍ത്താനയുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കവരത്തി പൊലീസാണ് ഫോണ്‍ പിടിച്ചെടുത്തത്. ആയിഷയുടെ ഫോണില്‍ സംശയാസ്പദമായ ചില കാര്യങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ആയിഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
കേസുമായി ബന്ധപ്പെട്ട് നാല് തവണയാണ് ആയിഷ സുല്‍ത്താനയെ പൊലീസ് ചെയ്യുന്നത്. മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പൊലീസിന് ആയിഷയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. ആയിഷയ്ക്കെതിരെ നടപടി കടുപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഫോണ്‍ പൊലീസ് പിടിച്ചെടുത്തതായി ആയിഷ പ്രതികരിച്ചു. ഒരാളുടേയും ഫോണ്‍ നമ്പര്‍ തന്റെ കൈവശമില്ല. എല്ലാം ഫോണിലാണുള്ളത്. എഴുതിയെടുക്കുന്ന കാര്യം ചോദിച്ചപ്പോള്‍ പൊലീസ് അനുവദിച്ചില്ല. സംഭവം വീട്ടില്‍ അറിയിക്കാന്‍ പോലും സാധിച്ചില്ലെന്നും ആയിഷ കൂട്ടിച്ചേര്‍ത്തു.
Story Highlights: ayisha sultana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here