സമുദ്രപ്രതിരോധത്തില്‍ ആഗോള ശക്തിയാക്കി ഇന്ത്യയെ മാറ്റും: രാജ്‌നാഥ് സിംഗ്

സമുദ്രപ്രതിരോധത്തില്‍ ആഗോള ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മാധ്യമങ്ങളോട്. പ്രതിരോധ സേനയെ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഐഎന്‍എസ് വിക്രാന്ത് വിമാനവാഹിനി കപ്പല്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാകും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഐഎന്‍എസ് വിക്രാന്ത് കപ്പല്‍ പ്രതിരോധ മന്ത്രി സന്ദര്‍ശിച്ചു. പ്രാദേശികമായി നിര്‍മിക്കുന്ന കപ്പലിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കപ്പല്‍ നിര്‍മാണത്തില്‍ മന്ത്രി തൃപ്തി അറിയിച്ചു.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കടല്‍ തൊടാനൊരുങ്ങുകയാണ്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ നിര്‍മ്മിച്ച ഈ വിമാനവാഹിനി കപ്പലിന്റെ നിര്‍മ്മാണ ചെലവ് 20,000 കോടിയാണ്. 50 ലധികം ഇന്ത്യന്‍ കമ്പനികളാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. ഒരേ സമയത്ത് 30 വിമാനങ്ങളാണ് കപ്പലിന് വഹിക്കാന്‍ കഴിയുന്നത്. 1500 നാവികരെ ഒരേ സമയത്ത് കൊണ്ട് പോകാന്‍ സാധിക്കും.
Story Highlights: rajnath singh, ins vikrant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here