Advertisement

രാജ്യത്ത് റെക്കോഡ് വാക്‌സിനേഷന്‍; കഴിഞ്ഞ 5 ദിവസത്തിനിടെ വിതരണം ചെയ്തത് 3.3 കോടിയില്‍ അധികം ഡോസ്

June 26, 2021
1 minute Read

രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പുതിയ ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെ വാക്സിൻ വിതരണത്തിൽ റെക്കോഡ് വർധനയെന്ന് റിപ്പോർട്ട്. സൗജന്യ വാക്സിനേഷൻ നയം ആരംഭിച്ച ജൂൺ 21 നും 26 നും ഇടയിൽ രാജ്യത്ത് വിതരണം ചെയ്തത് 3.3 കോടിയിൽ അധികം ഡോസ് വാക്‌സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിവാര വിതരണത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഏപ്രില്‍ മൂന്നിനും ഒന്‍പതിനും ഇടയില്‍ 2.47 കോടി ഡോസുകള്‍ നല്‍കിയതാണ് ഇതിനു മുന്‍പുള്ള റെക്കോഡ് വാക്‌സിനേഷന്‍.

രാജ്യത്ത് ജൂൺ 21 ന് മാത്രം 80 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആകെ ജനസംഖ്യയോളം വരുന്ന ആളുകള്‍ക്കാണ് ഇന്ത്യ അന്ന് മാത്രം വാക്‌സിന്‍ വിതരണം ചെയ്തത്.

അതേ സമയം, മൂന്ന് കോടിയിലധികം വാക്‌സിൻ വിതരണം ചെയ്ത ആദ്യ സംസഥാനമെന്ന നേട്ടം മഹാരാഷ്ട്രയും നേടി. വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയിലെ വാക്‌സിന്‍ ഡോസ് വിതരണം മൂന്നുകോടി കടന്നത്. ത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും രണ്ട് കോടിയ്ക്കും മൂന്ന് കോടിയ്ക്കും ഇടയിൽ വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.

കോവിഡ് വാക്‌സിന്‍ വിതരണം പുതിയഘട്ടത്തിലേക്ക് കടന്ന ജൂണ്‍ 21-ന് വിവിധ സംസ്ഥാനങ്ങള്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. അതാണ് അന്ന് റെക്കോഡ് വാക്‌സിനേഷന്‍ നടക്കാന്‍ കാരണം. രാജ്യത്തെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും 2021 ഡിസംബറോടെ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top