‘പോക്‌സോ പ്രകാരം കേസെടുക്കണം’; ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷനും

ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷനും. ട്വിറ്ററിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് കമ്മിഷൻ ഡൽഹി പൊലീസിനോട് ആവർത്തിച്ചു.
കുട്ടികളുടെ നഗ്നത ട്വിറ്റർ വഴി പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. മൂന്ന് ദിവസത്തിനുള്ളിൽ നടപടിയെടുക്കണം. വിഡിയോ കോൺഫറൻസ് മുഖേന ഹാജരായി ഇക്കാര്യം അറിയിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. സൈബർ സെൽ ഡിസിപിക്ക് കമ്മിഷൻ സമൻസ് അയച്ചു.
കേസെടുക്കണമെന്ന് മുൻപ് പല തവണ ആവശ്യപ്പെട്ടിട്ടും ഡൽഹി പൊലീസ് നടപടിയെടുത്തിരുന്നില്ല. ട്വിറ്റർ തെറ്റായതും കുട്ടികളെ വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുക്കാൻ ഉത്തരവിട്ടത്. ഐ.ടി.ദേഭഗതി നിയമം പാലിക്കുന്നതുവരെ കുട്ടികൾക്ക് ട്വിറ്റർ അക്കൗണ്ട് ലഭ്യമാകരുതെന്ന് കമ്മിഷൻ കേന്ദ്രത്തോടും ആവശ്യപ്പെട്ടിരുന്നു.
Story Highlights: NCPCR, Twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here