കുല്‍ദീപ് സെന്‍ഗാറിന്റെ സഹായിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്

ഉന്നാവോ പീഡനക്കേസ് പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ സഹായിയും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മത്സരാര്‍ത്ഥിയുമായ അരുണ്‍ സിംഗിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംപി. ബിജെപി പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ ഉന്നാവ് എംപി സാക്ഷി മഹാരാജാണ് അരുണ്‍ സിംഗിനെ പരസ്യമായി പിന്തുണച്ച് രംഗത്ത് എത്തിയത്. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അരുണ്‍ സിംഗ് മത്സരിക്കും. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ശകുന്‍ സിംഗാണ് പകരം മത്സരിക്കുന്നത്.
കുല്‍ദീപ് സെന്‍ഗാറിന്റെ സഹായിയാണ് അരുണ്‍ സിംഗ്. ഉന്നാവ് പീഡന കേസിലെ ഇരയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചത്. വിഡിയോയിലൂടെ തന്നെ അക്രമിച്ചവരില്‍ അരുണ്‍ സിംഗുമുണ്ടായിരുന്നുവെന്ന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. തന്റെ അച്ഛന്റെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പെണ്‍കുട്ടി ആരോപിച്ചു.
Story Highlights: unnao rape case, kuldeep singh sengar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here