പിറന്നാൾ പാർട്ടിയിൽ സിംഹത്തെ കൊണ്ടുവന്ന് യുവതി; വിഡിയോ വൈറൽ

പിറന്നാൾ പാർട്ടിയിൽ സിംഹത്തെ കൊണ്ടുവന്ന് യുവതി. മയക്ക് മരുന്ന് നൽകി അർധബോധാവസ്ഥയിലുള്ള സിംഹത്തെ സോഫയിൽ ചങ്ങലയ്ക്കിട്ടിരുത്തിയാണ് സോഷ്യൽമീഡിയ ഇൻഫഌവൻസർ കൂടിയായ പാകിസ്താൻ സ്വദേശിനി സൂസൻ ഖാൻ പിറന്നാൾ പാർട്ടി ‘വെറൈറ്റി’ ആക്കിയത്.
ലാഹോറിൽ നടന്ന ഈ പിറന്നാളാഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജീവനുള്ള സിംഹത്തെ വെറുമൊരു വസ്തുവാക്കി മാറ്റിയതിൽ ഇന്റർനെറ്റിൽ പ്രതിഷേധം പുകയുകയാണ്.
പിറന്നാളാഘോഷത്തിന് ആരും എതിരല്ലെന്നും എന്നാൽ ഒരു മൃഗത്തെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്ന ക്രൂരതയെ അംഗീകരിക്കാനാകില്ലെന്നുമാണ് സോഷ്യൽ മീഡിയയിലെ കമന്റുകളിൽ പറയുന്നത്.
Story Highlights: lion in birthday party pakistan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here