Advertisement

രാമനാട്ടുകര സ്വര്‍ണകവര്‍ച്ച കേസ്; ഇന്നും തെളിവെടുപ്പ് തുടര്‍ന്നേക്കും

June 27, 2021
1 minute Read
gold robbery case

രാമനാട്ടുകര സ്വര്‍ണകവര്‍ച്ച കേസില്‍ ഇന്നും അന്വേഷണ സംഘം തെളിവെടുപ്പ് തുടര്‍ന്നേക്കും. സ്വര്‍ണക്കടത്തിന് എസ്‌കോര്‍ട്ട് നല്‍കാനെത്തിയ ചെര്‍പ്പുളശ്ശേരി സംഘത്തെ നാട്ടിലെത്തിച്ച് തെളിവെടുക്കാന്‍ സാധ്യത.

ഇതിനിടെ കേസില്‍ ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി ശിഹാബ് ആണ് അറസ്റ്റിലായത്. കൊടുവള്ളി സംഘത്തിന് ഒപ്പം ഉണ്ടായിരുന്ന ആളാണ് ശിഹാബ്.

ഇയാളെയും ഇന്ന് അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇന്നലെ കൊടുവള്ളി സംഘത്തിലെ ഫിജാസിനേയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കൊണ്ടോട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

Story Highlights: gold robbery, ramanattukara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top