ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം

ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗാണ് ഇത് സംബന്ധിച്ച സ്ഥിരീകരണവുമായി രംഗത്തെത്തിയത്.
ഇന്ന് പുലർച്ചെയാണ് സ്‌ഫോടനം നടന്നത്. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഏരിയയിലാണ് സ്‌ഫോടനം നടന്നത്. ഐഇഡി ഡ്രോണുകളിൽ എത്തിച്ചായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്തു. സ്‌ഫോടനം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ്, ഫോറൻസിക് സംഘം ഉൾപ്പെടെ പരിശോധന നടത്തുകയാണ്. വ്യോമഗതാഗതം സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായി വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.
സർവകക്ഷിയോഗം നടക്കുന്ന സമയത്ത് ശ്രീനഗറിലും ജമ്മുവിലും സ്‌ഫോടനമുണ്ടാകുമെന്ന് ഇന്റലിജൻസ് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സുരക്ഷ വർധിപ്പിച്ചു.
Story Highlights: Twin blasts, IAF station, Jammu airport, terror attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here