Advertisement

യൂവിയും ഗെയ്​ലും ഡിവി​ല്ലിയേഴ്​സും ഒരേ ടീമില്‍ എത്തിയേക്കും; മൂവരെയും ലക്ഷ്യമിട്ട് ദ മല്‍ഗ്രേവ്​ ക്രിക്കറ്റ്​ ക്ലബ്​

June 27, 2021
1 minute Read

അന്താരാഷ്ട്ര ക്രിക്കറ്റിലെ കൂറ്റനടിക്കാരായ ക്രിസ്​ ഗെയ്​ല്‍, യുവരാജ്​ സിങ്, എ ബി ഡിവില്ലിയേഴ്​സ്​​ എന്നിവര്‍ ഒരു ടീമില്‍ കളിക്കാന്‍ പോകുന്നു. മെല്‍ബണിലെ ഈസ്​റ്റേണ്‍ ക്രിക്കറ്റ്​ അസോസിയേഷന്‍ ടീമായ ‘ദ മല്‍ഗ്രേവ്​ ക്രിക്കറ്റ്​ ക്ലബ്​’ ആണ്​ മൂവരെയും ടീമിലെത്തിക്കാന്‍ ഒരുങ്ങുന്നത്​​.

‘ഞങ്ങള്‍ ചര്‍ച്ചയിലാണ്​​. ഗെയ്​ലും യുവരാജും 90 ശതമാനവും ഉറപ്പിച്ച മട്ടാണ്​. എങ്കിലും ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ട്’ -അദ്ദേഹം പറഞ്ഞു. യുവരാജും ഗെയ്​ലും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇ.സി.എ ട്വന്‍റി20 കപ്പ്​ ലക്ഷ്യമിട്ട്​ ടീമിനെ ഒരുക്കാന്‍ കൂടുതല്‍ സ്​പോണ്‍സര്‍മാരെ തേടുകയാണെന്നും ക്ലബ് പ്രസിഡന്‍റ്​ മിലന്‍ പുല്ലെനായകം പറഞ്ഞു.

മുന്‍ ശ്രീലങ്കന്‍ താരങ്ങളായ തിലക്​രത്​ന ദില്‍ഷനെയും ഉപുല്‍ തരംഗയെയും ടീമിലെത്തിച്ച അവര്‍ ലങ്കന്‍ ഇതിഹാസം സനത്​ ജയസൂര്യയെയാണ്​ കോച്ചായി നിയമിച്ചിരിക്കുന്നത്​. വിന്‍ഡീസ്​ ഇതിഹാസം ബ്രയാന്‍ ലാറയുമായും ചര്‍ച്ചകള്‍ നടത്തുന്നതായും പുല്ലെനായകം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top