അമ്പെയ്ത്ത് ലോകകപ്പ്: ദീപിക കുമാരിക്ക് ട്രിപ്പിൾ; ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു

അമ്പെയ്ത്ത് ലോകകപ്പിൽ ദീപിക കുമാരിക്ക് ട്രിപ്പിൾ. വനിതാ സിംഗിൾ, വനിതാ ടീം, മിക്സ്ഡ് ടീം എന്നീ മത്സരങ്ങളിലാണ് 27കാരിയായ താരം സ്വർണമെഡൽ നേടിയത്. ഇതോടെ താരം ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ഒന്നാം റാങ്കിലെത്തിയ വിവരം രാജ്യാന്തര അമ്പെയ്ത്ത് ഫെഡറേഷൻ തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടത്.
വനിതാ ഇൻഡിവിജ്വലിൽ റഷ്യയുടെ 17ആം നമ്പർ താരം എലേന ഒസിപോവയെ 6-0 എന്ന സ്കോറിനു തോല്പിച്ച ദീപിക ഇതിലൂടെ നാലാം ഇൻഡിവിജ്വൽ ലോകകപ്പ് സ്വർണമെഡലാണ് നേടിയത്. വനിതാ ടീമിൽ അങ്കിത ഭകത്, കൊമാലിക ബാരി എന്നിവരുമായി ചേർന്ന് മെക്സിക്കോയെ കീഴടക്കിയ റാഞ്ചി സ്വദേശി മിക്സഡിൽ ഭർത്താവ് അതാനു ദാസുമായിച്ചേർന്ന് നെതർലൻഡിൻ്റെ ജെഫ് വാൻ ഡെർ ബെർഗ്-ഗബ്രിയേല സ്ക്ലോയ്സർ ടീമിനെയാണ് കീഴടങ്ങിയത്. നെതർലൻഡ് ടീമിനെതിരെ 0-2 എന്ന സ്കോറിനു പിന്നിൽ നിന്ന ഇന്ത്യൻ സഖ്യം പിന്നിൽ തിരിച്ചടിച്ച് 5-3 എന്ന സ്കോറിനു വിജയിക്കുകയായിരുന്നു.
ലോകകപ്പുകളിൽ ആകെ 9 സ്വർണവും 12 വെള്ളിയും 7 വെങ്കലവുമാണ് അദീപികയ്ക്ക് ഉള്ളത്.
Story Highlights: Deepika Kumari Reclaims World No.1 Ranking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here