ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം കൊളംബോയിലെത്തി

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം കൊളംബോയിലെത്തി. ഓപ്പണർ ഹർദ്ദിക് പാണ്ഡ്യ ആണ് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവരം പങ്കുവച്ചത്. ജൂലൈ 13നാണ് പര്യടനം ആരംഭിക്കുക. മൂന്ന് വീതം മത്സരങ്ങൾ അടങ്ങിയ ടി-20, ഏകദിന പരമ്പരകളാണ് ഇന്ത്യയുടെ രണ്ടാം നിര ടീം ശ്രീലങ്കയിൽ കളിക്കുക.
“ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ മൂന്ന് ടി-20 മത്സരങ്ങൾ മാത്രമേ കളിക്കുന്നുള്ളൂ. ഇവ മൂന്നും ലങ്കൻ പരമ്പരയിൽ ഉള്ളതാണ്. ലോകകപ്പ് ടീം ഘടന എങ്ങനെ വേണമെന്നതിനെ പറ്റി സെലക്ടർമാർക്ക് ധാരണയുണ്ടാകും. വളരെ ചുരുക്കം സ്ഥാനങ്ങളിലേക്ക് മാത്രമാകും ഇനി കളിക്കാരെ ആവശ്യമായുള്ളത്. ലോകകപ്പിന് മുൻപ് ഐപിഎല്ലും വരുന്നതിനാൽ ഇതിലൂടെയും താരങ്ങളെ കണ്ടെത്താൻ അവർ ഉദ്ദേശിക്കുന്നുണ്ടാകും. ചില സെലക്ടർമാർ ഞങ്ങളോടൊപ്പം ലങ്കയിലേക്കു വരുന്നുണ്ട്. അവരുമായി ഞങ്ങൾ ചർച്ച നടത്തും. ഇംഗ്ലണ്ടിലെ ടീം മാനേജ്‌മെന്റുമായി അധികം ചർച്ചകൾ നടത്തിയിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തിരക്കിലായിരുന്നു അവർ എന്നതിനാലാണ് അവരെ അധികം ബുദ്ധിമുട്ടിക്കാഞ്ഞത്. മത്സരം കഴിഞ്ഞ സ്ഥിതിക്ക് അവരുമായി ചർച്ച നടത്തി വേണ്ട കാര്യങ്ങൾ കൈക്കൊള്ളാനുള്ള തീരുമാനം ഉണ്ടാകും.” – ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് കഴിഞ്ഞ ദിവസം ദ്രാവിഡ് പറഞ്ഞു.
ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാവും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. കർണാടകയ്ക്കായി കളിക്കുന്ന ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസിൻ്റെ സൗരാഷ്ട്ര പേസർ ചേതൻ സക്കരിയ, സിഎസ്കെയുടെ മുംബൈ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. കെകെആറിൻ്റെ ഡൽഹി താരം നിതീഷ് റാണയ്ക്കും ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി.
Story Highlights: indian team for srilankan tour reached columbo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here