Advertisement

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

June 29, 2021
1 minute Read
police arrested online sex racket team from malappuram

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി.

വാഹന പരിശോധനക്കിടെ മലപ്പുറം മമ്പുറത്ത് വച്ചാണ് പ്രതികൾ പിടിയിലായത്. മുഹമ്മദ് നിയാസ് (22), മുഹമ്മദ് ഷാഹിദ് (20), അബു താഹിർ (19) എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം, ഷെയർ ചാറ്റ് എന്നിവയിലൂടയാണ് പ്രതികൾ പെൺകുട്ടികളെ ചതിയിൽ വീഴ്ത്തിയിരുന്നത്.

മൂന്ന് യുവാക്കളും ഒരു പെൺകുട്ടിയും സഞ്ചരിച്ച വാഹനം പൊലീസ് പരിശോധനയ്ക്കിടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നാല് പേരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ഇവർ നൽകിയ മൊഴികളിലെ വൈരുധ്യമാണ് പൊലീസിനെ സഹായിച്ചത്. തുടർന്ന് നാല് പേരെയും തിരൂരങ്ങാി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുണ്ടൂർ സ്വദേശിനിയായ 17 കാരിയെ നിയാസ് കാറിൽ വച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്ന വിവരം അപ്പോഴാണ് അറിയുന്നത്.

Story Highlights: police arrested online sex racket team from malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top