Advertisement

ലക്ഷദ്വീപിലെ വീടുകള്‍ പൊളിച്ചുമാറ്റരുതെന്ന കോടതി ഉത്തരവ് മറികടക്കാന്‍ നീക്കവുമായി ഭരണകൂടം

June 30, 2021
1 minute Read
lakshadweep lockdown extended again

ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍മാരെ ഡെപ്യൂട്ടി കളക്ടര്‍മാരായി നിയമിച്ചു. വീടുകള്‍ പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ടത് ബിഡിഒമാരായിരുന്നു. ബിഡിഒമാര്‍ക്ക് ഇതിന് അധികാരമില്ലന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ലക്ഷദ്വീപില്‍ കടല്‍ തീരത്തോട് ചേര്‍ന്നുള്ള 102 വീടുകള്‍ പൊളിക്കുന്നതിന് ബോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍മാര്‍ നോട്ടിസ് നല്‍കിയിരുന്നു. തീരദേശ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് പൊളിച്ച് മാറ്റാന്‍ നിര്‍ദേശിച്ചത്. വര്‍ഷങ്ങളായി താമസിച്ചുകൊണ്ടിരുന്ന വീടുകള്‍ പൊളിച്ചുമാറ്റാനുള്ള ഉത്തരവിനെതിരെ ദ്വീപ് നിവാസികളായ രണ്ട് പേരാണ് ഹൈക്കോടതിയെ സമാപിച്ചത്. ഹൈക്കോടതി ബിഡിഒ നല്‍കിയ നോട്ടിസ് നടപടി സ്റ്റേ ചെയ്തു.

ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ഹര്‍ജിക്കാരുടെ വീടുകള്‍ പൊളിച്ചു നീക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ചട്ടലലംഘനം ആരോപിച്ച് ഇത്തരത്തില്‍ നോട്ടിസ് നല്‍കാന്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ക്ക് അധികാരമില്ലന്ന് കോടതി വ്യക്തമാക്കി. കാരണം കാണിക്കല്‍ നോട്ടിസിന് ഹര്‍ജിക്കാരന് മറുപടി നല്‍കാമെന്നും ഹര്‍ജിക്കാരെ കോടതി അനുമതിയില്ലാതെ ഒഴിപ്പിക്കാനാവില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഇന്നലെ ഹൈക്കോടതിയില്‍ നിന്ന് ഇത്തരമൊരു ഉത്തരവുണ്ടായതിനെ തുടര്‍ന്നാണ് പെട്ടെന്ന് തന്നെ ലക്ഷദ്വീപ് ഭരണകൂടം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍മാരെ ഡെപ്യൂട്ടി കളക്ടര്‍മാരായി നിയമിച്ചത്. നേരത്തെ തദ്ദേശീയരായ എട്ട് ഡെപ്യൂട്ടി കളക്ടര്‍മാരെ ബിഡിഒമാരായി തരം താഴ്ത്തിയിരുന്നു. എന്നാല്‍ ബിഡിഒമാരുടെ ഉത്തരവുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് കണ്ടാണ് ഇവരെ വീണ്ടും ഡെപ്യൂട്ടി കളക്ടര്‍മാരായി നിയമിച്ചത്.

Story Highlights: highcourt, lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top