കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

മെഡിക്കൽ വിദ്യാർത്ഥിയെ കോളജ് ഹോസ്റ്റലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് മൂന്നാം വർഷ വിദ്യാർത്ഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് ആണ് മരിച്ചത്. 22 വയസായിരുന്നു.
മെഡിക്കൽ കോളജിലെ രണ്ടാം നമ്പർ ബോയ്‌സ് ഹോസ്റ്റലിന് സമീപത്താണ് ശരത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളജ് അധികൃതരും പൊലീസും സ്ഥലത്ത് പരിശോധന നടത്തി. ടൈപ്പ് വൺ പ്രമേഹരോഗിയാണ് ശരത്ത്. മെഡിക്കൽ കോളജ് യൂണിയൻ വൈസ് ചെയർമാനാണ്. മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം ചെയ്യും. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
Story Highlights: Medical student, hanged to death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here