ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെ സിബി മാത്യൂസ്; നമ്പി നാരായണനെ അറസ്റ്റ് ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയത് ഐബി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെ സിബി മാത്യൂസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് ആരോപണമുന്നയിച്ചിരിക്കുന്നത്. നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഐബി സമ്മര്‍ദം ചെലുത്തിയെന്നാണ് സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍. രാജ്യ സുരക്ഷ സംബന്ധിച്ച വിഷയമാണെന്നും രണ്ടുപേരുടെയും പദവി പരിഗണിക്കേണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശിച്ചതായി സിബി മാത്യൂസ് ഹര്‍ജിയില്‍ കോടതിയെ അറിയിച്ചു.
ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിക്കുന്ന സമയത്ത് പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു സിബി മാത്യൂസ്. അതിനിടെ ചാരക്കേസ് ഗൂഡാലോചനയില്‍ ഒന്നാംപ്രതി എസ് വിജയനെ സിബിഐ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ടും രണ്ടാംപ്രതി തമ്പി എസ് ദുര്‍ഗാദത്ത് ഇന്ന് ഹാജരായില്ല. പരാതിക്കാരനായ നമ്പി നാരായണന്റെ മൊഴിയും ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തി. കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.
Story Highlights: ISRO fake spy case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here