Advertisement

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് വെട്ടിപ്പ്

June 30, 2021
1 minute Read

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് വെട്ടിപ്പ്. സ്പിരിറ്റ് മുക്കിയെന്നാണ് സൂചന. എക്‌സൈസ് സംഘം സ്ഥലത്ത് എത്തി ടാങ്കറുകൾ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു.

സംസ്ഥാന സർക്കാരിന് കീഴിന് പ്രവർത്തിക്കുന്ന കമ്പനിയാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ്. ഇവിടെ ബിവറേജസിന് വേണ്ടി മദ്യം ഉല്പാദിപ്പിക്കുന്നുണ്ട്. ഇവിടേക്ക് കൊണ്ടുവന്ന സ്പിരിറ്റിൽ ഒരു വിഭാഗം കടത്തിയിട്ടുണ്ടെന്നുള്ള സംശയത്തെ തുടർന്നാണ് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്.

രണ്ട് ടാങ്കറുകളാണ് എത്തിയത്. ഈ രണ്ട് ടാങ്കറുകളിൽ നിന്നും പണവും കണ്ടെത്തിയിട്ടുണ്ട്. ടാങ്കറുകളിലെ സ്പിരിറ്റിന്റെ അളവ് പരിശോധിക്കാൻ ലീഗൽ മെട്രോളജി വിഭാഗം ട്രാവൻകൂർ ഷുഗേഴ്സിൽ പരിശോധന നടത്തുകയാണ്.

Story Highlights: Travancore sugars and chemicals Thiruvalla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top