Advertisement

സി. കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണം; പ്രസീത അഴീക്കോടിന്റെ മൊഴിയെടുക്കുന്നു

July 1, 2021
1 minute Read

സി. കെ ജാനുവിന് ബിജെപി കോഴ നൽകിയെന്ന ആരോപണത്തിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടിന്റെ മൊഴി രേഖപ്പെടുത്തുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പ്രസീതയുടെ മൊഴിയെടുക്കുന്നത്. കണ്ണൂർ പൊലീസ് സെന്ററിൽ വച്ചാണ് മൊഴിയെടുപ്പ്. പ്രസീതയിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

സി. കെ ജാനുവിനെ എൻഡിഎയിലേയ്ക്ക് എത്തിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോഴ നൽകിയതായാണ് പ്രസീത അഴീക്കോടിന്റെ ആരോപണം. മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പത്ത് ലക്ഷവും മാർച്ച് 26ന് ബത്തേരി മണിമല ഹോംസ്‌റ്റേയിൽവച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയതായാണ് ആരോപണം. കെ. സുരേന്ദ്രനുമായുള്ള ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിരുന്നു. കേസിൽ സി.കെ ജാനുവിന്റെയോ കെ. സുരേന്ദ്രന്റെയോ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഇവരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

Story Highlights: C K janu, praseetha azheekode,, K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top