വിവാഹവേളകള്‍ സ്ത്രീധന വിമുക്തമാക്കണം; എറണാകുളം അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണം സത്യദീപം

വിവാഹവേളകള്‍ സ്ത്രീധന വിമുക്തമാക്കാന്‍ സഭ തന്റേടം കാണിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം. സ്ത്രീയ്ക്ക് ഒപ്പം ധനം കൈമാറി എന്നുറപ്പുള്ള വിവാഹം പള്ളിയില്‍ ആശീര്‍വദിക്കില്ല എന്ന നിലപാടെടുക്കാന്‍ സഭാനേതൃത്വം തയാറാകണമെന്നും പ്രസിദ്ധീകരണത്തില്‍.
വിവാഹമോചനത്തിന് നിയമസാധുതയില്ലാത്ത കത്തോലിക്കാ സഭയില്‍ അതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ സഭയുടെ ഭാഗത്ത് നിന്നുമുണ്ടാകണം. സ്ത്രീ സുരക്ഷയും സാമൂഹിക സുസ്ഥിതിയും ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയണമെന്നും സത്യദീപം ആവശ്യപ്പെടുന്നു. സ്ത്രീധനത്തെ ചൊല്ലി കേരളത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിനിടയിലാണ് പ്രസിദ്ധീകരണം നിലപാട് വ്യക്തമാക്കിയത്.
Story Highlights: dowry, sathyadeepam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here