Advertisement

കടയ്ക്കാവൂര്‍ പോക്‌സോ കേസ്; പൊലീസ് സ്റ്റേഷനില്‍ വച്ച് മോശമായ പെരുമാറ്റം നേരിട്ടുവെന്ന് കുട്ടിയുടെ അമ്മ

July 1, 2021
1 minute Read
kadakkavur pocso case

കടയ്ക്കാവൂര്‍ പീഡനക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് മോശമായ പെരുമാറ്റം നേരിട്ടുവെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട്. സ്റ്റേഷനില്‍ വച്ച് താന്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടു. മകനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് കള്ളക്കേസ് ഉണ്ടാക്കിയത്. കുട്ടിയെ കൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്‌ഐ പറഞ്ഞിരുന്നു. വ്യാജ എഫ്‌ഐആറാണ് ഹാജരാക്കിയത്.

അതേസമയം കേസില്‍ സത്യം പുറത്തുകൊണ്ടുവരണമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കേസ് പൊലീസും ഭര്‍ത്താവും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. മകനെ പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചതില്‍ വിശദമായ അന്വേഷണം വേണം. കുഞ്ഞിനെ തെറ്റുകാരനാക്കുന്നു. പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം കേസില്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് 24ന് ലഭിച്ചു. കുട്ടിയുടെ മൊഴിയല്ലാതെ മറ്റൊരു തെളിവുമില്ല. പീഡനം നടന്നതിന് സാക്ഷി മൊഴികളിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും തെളിവില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം നടന്നെന്ന് പറയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍.

Story Highlights: kadakkavur pocso case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top