Advertisement

ബിജെപി സംഘടനാ സെക്രട്ടറിയായി എം ഗണേശന്‍ തുടരും

July 1, 2021
1 minute Read
bjp talk with allies today

ബിജെപി സംഘടനാ സെക്രട്ടറിയായി കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായ എം ഗണേശന്‍ തുടരും. ഗണേശനെ നീക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെട്ടിരുന്നു. കേരള ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നീക്കം പാളിയത്.

കൂടാതെ ബത്തേരി കോഴ വിവാദത്തിലും ആരോപണ വിധേയനായിരുന്നു ഗണേശന്‍. സംഘടന സെക്രട്ടറി എന്ന നിലയില്‍ ഗണേശന് വലിയ വീഴ്ച വന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിഗമനം.

ആര്‍എസ്എസ് നേതൃത്വം എം ഗണേശന്റെ പേര് വീണ്ടും നിര്‍ദേശിച്ചിട്ടുണ്ടെന്നും വിവരം. കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തിലാണ് തീരുമാനം. മൂന്ന് ദിവസമായി യോഗം നടന്നുകൊണ്ടിരിക്കുകയാണ്.

Story Highlights: bjp, kodakara case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top