Advertisement

വധഭീഷണി പരാതി; തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മൊഴി രേഖപ്പെടുത്തി

July 1, 2021
1 minute Read

ഊമക്കത്ത് വധഭീഷണിപരാതിയുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി. കോട്ടയം വെസ്റ്റ് പൊലീസാണ് എഡിജിപിയുടെ നിർേദശത്തെ തുടർന്ന് മൊഴിയെടുത്തത്.

ഭീഷണിയെ ഗൗരവപരമായിയാണ് കാണുന്നതെന്നും നിർഭയമായ പൊതുപ്രവർത്തനം തുടരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവഞ്ചൂർ രാധാകൃഷ്ണന് കത്തിന്റെ രൂപത്തിലാണ് ഭീഷണിയെത്തിയത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയേയും മക്കളേയും ഉൾപ്പെടെ വകവരുത്തുമെന്നായിരുന്നു ഭീഷണി. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റു ചെയ്തത്. സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

Story Highlights: Thiruvanchoor Radhakrishnan , death threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top