ഇത് രണ്ടാം നിര ഇന്ത്യന്‍ ടീം; പരമ്പര ലങ്കൻ ക്രിക്കറ്റിന് അപമാനം; അര്‍ജുന രണതുംഗ

ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് മുന്‍ നായകന്‍ അര്‍ജുന രണതുംഗ. ഇന്ത്യയുടെ രണ്ടാം നിര ടീമുമായി പരമ്പരയ്ക്ക് സമ്മതിച്ചത് ലങ്കൻ ക്രിക്കറ്റിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
“ഇത് രണ്ടാം നിര ഇന്ത്യന്‍ ടീമാണ്. അവര്‍ ഇവിടെ വരുന്നത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് തീരുമാനിച്ച ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരാണ് തെറ്റുകാര്‍. ടെലിവിഷന്‍ മാര്‍ക്കറ്റ് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവരുടെ തീരുമാനം” ശ്രീലങ്കയെ ലോക കിരീടത്തിലേക്ക് നയിച്ച നായകന്‍ പറഞ്ഞു.
“ഇന്ത്യ അവരുടെ മികച്ച ടീമിനെ ഇംഗ്ലണ്ടിലേക്ക് അയച്ചു. ദുര്‍ബലമായ ടീമിനെ ഇവിടേക്കും. നമ്മുടെ ബോര്‍ഡിനെയാണ് അതില്‍ ഞാന്‍ കുറ്റം പറയുക. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ മോശം ഫോമിലാണ് ശ്രീലങ്കയുടെ പോക്ക്. തുടരെ അഞ്ച് ടി20 പരമ്പരകൾ അവര്‍ നഷ്ടപ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മാസം ടി20 പരമ്പരയിൽ തോറ്റത് 3-0ന്.” – അദ്ദേഹം കുറ്റപ്പെടുത്തി
ലങ്കയിലെത്തിയ ഇന്ത്യന്‍ സംഘം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജൂലൈ 13നാണ് ആദ്യ ഏകദിനം. രാഹുല്‍ ദ്രാവിഡ് ആണ് ലങ്കന്‍ പര്യടനത്തില്‍ ടീമിനെ പരിശീലകന്‍. മൂന്ന് ഏകദിനവും ടി20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുന്നത്. ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here