തുടര്‍ഭരണം നേടാന്‍ യോഗി ആദിത്യനാഥിനെ അനുവദിക്കില്ല: അസദുദ്ദീൻ ഒവൈസി

2022 യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം നേടി അധികാരത്തിലെത്താന്‍ യോഗി ആദിത്യനാഥിനെ തന്‍റെ പാര്‍ട്ടി അനുവദിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി.
ബിജെപി വീണ്ടും ഭരണത്തിലെത്തില്ലെന്ന് ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി.
വീണ്ടും മുഖ്യമന്ത്രിയാകാന്‍ യോഗിയെ അനുവദിക്കില്ല. കഠിനമായി നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിച്ചാല്‍ എല്ലാം സാധ്യമാകുമെന്നും റാലിയില്‍ ഒവൈസി പറഞ്ഞു.
അതേസമയം, 2022 യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതൽ സീറ്റുകളിലേക്ക് തന്‍റെ പാര്‍ട്ടി മത്സരിക്കുമെന്ന് ഒവൈസി വ്യക്തമാക്കിയിരുന്നു. ഓം പ്രകാശ് രാജ്ഭറുടെ ഭാഗീദരി സങ്കൽപ്പ് മോർച്ചയുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എഐഎംഐഎം ഉത്തര്‍പ്രദേശില്‍ മത്സരത്തിനിറങ്ങുന്നത്.
Story Highlights: Won’t let Yogi Adityanath return as UP CM: Asaduddin Owaisi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here