രഞ്ജി ട്രോഫി നവംബര്‍ 16 മുതല്‍; ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതി പ്രഖ്യാപിച്ച് ബിസിസിഐ

2021-22 സീസണിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതി പ്രഖ്യാപിച്ച് ബിസിസിഐ. ഈ വര്‍ഷം സെപ്റ്റംബറിലാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് രഞ്ജി ട്രോഫിയടക്കം കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ചിരുന്നു.
ഈ വര്‍ഷത്തെ ആദ്യ ആഭ്യന്തര ടൂര്‍ണമെന്റ് സീനിയര്‍ വനിതകളുടെ ഏകദിന ലീഗായിരിക്കും. സെപ്റ്റംബർ 21നാണ് ഇതാരംഭിക്കുന്നത്. പിന്നാലെ സീനിയര്‍ വനിതകളുടെ ഏകദിന ചാലഞ്ചര്‍ ട്രോഫിയും നടക്കും. സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റായിരിക്കും പുരുഷ ക്രിക്കറ്റര്‍മാരുടെ ആദ്യ ചാമ്പ്യൻഷിപ്പ്. ഒക്ടോബര്‍ 20 മുതലാണ് മുഷ്താഖ് അലി ട്രോഫി. ഫൈനല്‍ നവംബര്‍ 12നായിരിക്കും.
രഞ്ജി ട്രോഫി 2021 ഫെബ്രുവരിയിലായിരിക്കും തുടങ്ങുക. മൂന്നു മാസത്തെ ദൈര്‍ഘ്യമുള്ളതാണ് ടൂര്‍ണമെന്റ്. നവംബര്‍ 21 മുതല്‍ 2022 ഫെബ്രുവരി 19 വരെയായിരിക്കും രഞ്ജി ട്രോഫി. വിജയ് ഹസാരെ ട്രോഫി 2022 ഫെബ്രുവരി 23 മുതൽ 2022 മാർച്ച് 26 വരെയും നടക്കും. ആകെ മൊത്തം 2127 മത്സരങ്ങൾ ഈ സീസണിൽ ഉണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here