Advertisement

നടുക്കടലിൽ തീ ഗോളം; വീഡിയോ കണ്ട് ഞെട്ടി ലോകം

July 3, 2021
1 minute Read

യുകാറ്റൻ ഉപദ്വീപിന് സമീപത്തായി സമുദ്രോപരിതലത്തിൽ വൻ തീപിടിത്തം. സമുദ്രത്തിനടിയിലെ ഇന്ധന പൈപ്പിലുണ്ടായ വാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്ന് മെക്സിക്കോ ഇന്ധന കമ്പനി പെമെക്‌സ്‌ അറിയിച്ചു. തീനാളങ്ങൾ വെള്ളത്തിന് മുകളിലേക്ക് ഉയർന്ന് വരുന്നത് വിഡിയോയിൽ കാണാം. സമൂഹ മാധ്യമങ്ങളിൽ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.

വാതക ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് മെക്സിക്കോ ഓയിൽ സേഫ്റ്റി മേധാവിയായ ഏയ്ഞ്ചൽ കരിസേൽസ് അറിയിച്ചു. എന്നാൽ വെള്ളത്തിന് മുകളിൽ കത്തിയത് എന്താണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

പ്രാദേശിക സമയം രാവിലെ 5.15 നാണ് തീപിടിത്തം ഉണ്ടായത്. 10.30 ആയപ്പൊളേക്കും തീ നിയന്ത്രണ വിധേയമാക്കാനും അണയ്ക്കാൻ കഴിഞ്ഞെന്നും പെമെക്‌സ്‌ അധികൃതർ അറിയിച്ചു. ആരും ദുരന്തത്തിൽപ്പെട്ടില്ലെന്നും പ്രവർത്തനത്തെ ബാധിച്ചില്ലെന്നും അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കമ്പനി വ്യകത്മാക്കി. കു മലൂബ് സാപ് ഓയിൽ ഡവലപ്മെന്റുമായി പെമെക്സിനെ ബന്ധിപ്പിക്കുന്ന പൈപ് ലൈനിലാണ് തീപിടിത്തം ഉണ്ടായത്. ഇതിന് മുമ്പ് പെമെക്സിൽ അപകടം നടന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top