Advertisement

മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസ്: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

July 3, 2021
0 minutes Read
Kothamangalam church dispute; central government will take a stand in high court today

ഒളിമ്പിയൻ മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. തൃശൂര്‍ എസ് പിയോട് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിർദ്ദേശം. ചാലക്കുടി സ്വദേശി ജോണ്‍സണെതിരെ ഈ വര്‍ഷം മാര്‍ച്ചിലാണ് യുവതി ആളൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം അട്ടിമറിക്കാന്‍ തൃശൂര്‍ റൂറല്‍ എസ് പി ജി പൂങ്കുഴലി ഇടപെട്ടു എന്നാരോപിച്ച്‌ പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു. എസ് പി പ്രതികളുമായി ഒത്തുകളിച്ചുവെന്നാണ് ഇരയായ യുവതിയുടെ ആരോപണം. എസ് പിക്കെതിരെ നടപടിവേണമെന്ന് യുവതി ആവശ്യപ്പെട്ടിരിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top