കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇന്ന് പുറത്തുവിടും

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇന്ന് പുറത്തുവിടും. കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചവയാണ് പരസ്യപ്പെടുത്തുക. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
ജില്ലാ അടിസ്ഥാനത്തില്‍ ആകും പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തുക ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനില്‍ മരിച്ചവരുടെ ജില്ല, വയസ്, പേര് ഉള്‍പ്പെടെ പ്രസിദ്ധീകരിക്കും. മരണമടഞ്ഞവരുടെ സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ടായിരിക്കും വിവരങ്ങള്‍ പുറത്തുവിടുക. മരണക്കണക്ക് മറച്ചുവെക്കാന്‍ ഗൂഢാലോചന നടന്നെന്ന ഗുരുതര ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
കൊവിഡ് മരണക്കണക്കിനെച്ചൊല്ലിയുളള ഭരണ-പ്രതിപക്ഷ വാക്‌പോര് തുടരുന്നതിനിടെയാണ് ആരോഗ്യവകുപ്പ് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തീരുമാനിച്ചത്. 2020 ഡിസംബറിലാണ് മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നത് നിര്‍ത്തിയത്.
Story Highlights: covid 19, covid death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here